സാര്‍... എനിക്ക് ഒരാഴ്ച കൂടി സമയം തരണം ..
എപ്പോഴും ചിരിക്കുന്ന മുഖവുമായി മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ള നൌഷാദിന്റെ മുഖത്ത് അന്ന് അപേക്ഷയുടെ കനം തൂങ്ങിയിരുന്നു ..ഞാനന്ന് കാര്‍ഡിയോളജി വിഭാഗത്തിലെ ജൂനിയര്‍ ഡോക്ടര്‍ ആയിരുന്നു ..
ഇരുപത്തിയൊന്നു വയസ്സ് മാത്രമുള്ള നൌഷാദ് ..അസുഖം നൌഷാദിന്റെ സഹോദരിക്കായിരുന്നു ..ഹൃദയത്തിലെ രണ്ടു വാല്‍വുകളും പ്രവര്‍ത്തന രഹിതമായിരികുന്നു ..ഒന്നര വര്‍ഷത്തോളം മരുന്നുകള്‍ കൊണ്ട് ചികിത്സിച്ചു ..ഇപ്പോള്‍ സര്‍ജറി അത്യാവശ്യമായിരികുന്നു ..അതല്ലാതെ വേറെ പോംവഴി ഒന്നും ഇല്ല ..
വയനാട് ജില്ലയിലെ ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അവന്റെ വീട് ..ഉപ്പയും ഉമ്മയുമടങ്ങുന്ന ഒരു ഒമ്പതംഗ കുടുംബത്തിലെ ഇളയ സന്തതിയായിരുന്നു അവന് ..മൂത്തവരുടെയെല്ലാം വിവാഹം കഴിഞ്ഞു വേറെ വീട്ടിലാണ് താമസിച്ചിരുന്നത് .. ഉപ്പാക്ക് വാര്‍ധക്യ സഹജമായ അസുഖങ്ങളും ..നൌഷാദിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍
പ്പാക്ക് സൂക്കടോന്നും ഇല്ലാന്ന് മൂപ്പര്‍ക്കും അറിയാം ..പക്ഷെ ഭയങ്കര സംശയമാണ് ..
അത് കൊണ്ട് തന്നെ ദിവസവും ഡോക്ടറെ കാണലും മരുന്നുമൊക്കെയായി ഒരു നല്ല സംഖ്യ തന്നെ അവന് ചിലവഴിക്കേണ്ടി വന്നു ..
മിടുക്കനായ വിദ്യാര്‍ത്ഥി ആയിരുന്നു അവന് ..പക്ഷെ പത്താം ക്ലാസ്സിലെത്തിയപ്പോഴേക്കും ,ജീവിത പ്രാരാബ്ധങ്ങള്‍ കാരണം പഠനം നിറുത്തേണ്ടി വന്നു ..ഒരു ഹോട്ടല്‍ തൊഴിലാളിയായിട്ടായിരുന്നു പിന്നീടുള്ള ജീവിതം ..
മാപ്പിള പാട്ടുകളെ സ്നേഹിച്ച നൌഷാദിന്റെ ജീവിതത്തിലും പ്രണയത്തിന്റെ ഇശലുകളുണ്ടായിരുന്നു ..ഒരിക്കലും സ്വപ്നങ്ങളൊന്നും പൂവണിയില്ലെന്നറിഞ്ഞിട്ടും ,സഹോദരിയുടെ ചികിത്സാ ചിലവുകള്‍ക്ക് വേണ്ടി നെട്ടോട്ടമോടുന്ന അവന് ഏക ആശ്വാസം അവളായിരുന്നു ..പ്രയാസങ്ങള്‍ക്ക് ഇടയില്‍ ഒരു കൈതാങ്ങായി ..നൊമ്പരങ്ങള്‍ക്ക് ഇടയില്‍ ഒരു സാന്ത്വനമായി ..അവളെപ്പറ്റി കൂടുതലെന്തെങ്കിലും പറയാന്‍ അവന് നാണമായിരുന്നു ..പ്രണയത്തിന്റെ സുഖമുള്ള നാണം ..
ഒരു ദിവസം നിനച്ചിരിക്കാതെയാണ് സഹോദരിക്ക് നെഞ്ച് വേദന വന്നത് ..വേഗം തന്നെ അടുത്തുള്ള ഒരു സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു ..അവിടുത്തെ ഡോക്ടറാണ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത് ..
വളര വേഗം തന്നെ രോഗ നിര്‍ണയം നടത്തി ..അത്യാവശ്യമായി സര്‍ജറിയും നിര്‍ദേശിച്ചു ..പക്ഷെ അതിന്റെ ഭാരിച്ച ചിലവ് താങ്ങാന്‍ അവര്‍ക്കാകുമായിരുന്നില്ല .. അവരുടെ ദൈന്യാവസ്ഥ കണ്ടിട്ടായിരിക്കാം ആശുപത്രി അധികൃതര്‍ പരമാവധി വിട്ടു വീഴ്ചക്ക് തയ്യാറായി ..ഏകദേശം രണ്ടു ലക്ഷം രൂപയെങ്കിലും അടക്കേണ്ടാതുണ്ടായിരുന്നു ..എങ്കിലും ആ തുക പോലും അവരുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നം ആയിരുന്നു ..
അങ്ങനെയാണ് ചികിത്സ ഇത്രയും നീണ്ടു പോയത് ..ഇനി മരുന്നു കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല ..സര്‍ജറി അടിയന്തിരമായി ചെയ്തേ പറ്റൂ ..ഞാന്‍ പറഞ്ഞു ..
ഡോക്ടര്‍.. പകുതി പൈസ ഞാന്‍ ഓപറേഷന് മുന്നെ തരാം ..ബാക്കി ഓപറേഷന് കഴിയുമ്പോഴേക്കും എങ്ങനെയെങ്കിലും ഞാന്‍ ഉണ്ടാക്കി തരാം സാര്‍ ....
നൌഷാദ് എന്റെ മുന്നില്‍ കരയുകയായിരുന്നു ..സ്വന്തം സഹോദരിക്ക് വേണ്ടി ..
ഞാന്‍ നൌഷാദിന് വേണ്ടി ആശുപത്രി അധികൃതരോട് സംസാരിച്ചു ..എന്റെ ഉറപ്പിന്മേല് അവര്‍ സമ്മതിചെങ്കിലും ,എത്രയും പെട്ടെന്നു ഓപ്പറേഷന് നടത്തേണ്ട യാതാര്‍ത്ഥ്യം അവര്‍ നൌഷാദിനെ അറിയിച്ചു ...
അന്ന് ആശ്വാസത്തോടെ പോയ നൌഷാദ് ആണ് ഇന്ന് എന്റെ മുന്നില്‍ വന്നു ഒരാഴ്ചത്തേക്ക് കൂടി വേണ്ടി അപേക്ഷിക്കുന്നത് ..സര്‍ജറി നടത്തേണ്ടത് നാളെയാണ് ..പകുതി തുക കെട്ടി വെച്ചെങ്കിലെ അത് നടക്കുകയുളളൂ ..ഈ അവസാന നിമിഷം ഇനി എന്ത് ചെയ്യും ?
ഞാന്‍ അവനെയും കൂട്ടി ആശുപത്രി സുപ്രണ്ടിന്റെ റൂമിലേക്ക് ചെന്നു ..ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം ..മുഴുവന്‍ തുകയും ഒരാഴ്ചക്കുള്ളില്‍ അടക്കാമെന്ന ഉറപ്പില്‍ ,പിറ്റേന്നു തന്നെ സര്‍ജറി നടത്താന്‍ അദ്ദേഹം സമ്മതിച്ചു ..
നൌഷാദിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു പോയി ..ദൈവത്തോട് നന്ദി പറഞ്ഞ ആ ചെറുപ്പക്കാരന് ഇന്നും എനിക്ക് വിസ്മയമാണ് ..
വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സര്‍ജറി കഴിഞ്ഞു ..ഒരാഴ്ച്ചകുള്ളില്‍ എവിടെ നിന്നോ നൌഷാദ് പണം സംഘടിപ്പിച്ചിരുന്നു ..പക്ഷെ അതിന്റെ പിന്നിലുള്ള വിഷമതകള്‍ കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി ..
സഹോദരി ഹോസ്പിററലിലായിരുന്നപ്പോള് ,വീട്ടില്‍ നൌഷാദ് മാത്രമെ ഉണ്ടായിരുന്നുള്ളൂ ..രണ്ടു സഹോദരന്മാരും ഉമ്മയും സഹോദരിക്ക് കൂട്ടായി ആശുപത്രിയിലായരുന്നു ..വീട്ടില്‍ വേറെ ആരും ഉണ്ടായിരുന്നില്ല ..ഹോട്ടല്‍ ജോലിക്ക് പുറമെ ,കൃഷി പണികള്‍ക്ക് കൂടി പോയിട്ടായിരുന്നു അവന് പണം കണ്ടെത്തിയിരുന്നത് ..കിട്ടുന്ന തുക മുഴുവനും അവന് ഹോസ്പിറ്റലിലേക്ക് അയച്ച് തന്നു കൊണ്ടിരുന്നു ..
പക്ഷെ ദൈവത്തിന്റെ പരീക്ഷണം അവിടം കൊണ്ടും തീര്‍ന്നിട്ടില്ലായിരുന്നു ..മഴയുള്ള ഒരു കറുത്ത രാത്രിയില്‍ ,വീടിന്റെ ആസ്ബസ്ടോസ് ഷീറ്റുകള്‍ കൊണ്ടുള്ള മേല്‍കൂര കാറ്റില്‍ പറന്നു പോയി ..ഹോസ്പിറ്റലിലുള്ള ആരെയും അറിയിക്കാതെ ,പിറ്റേന്നു തന്നെ കടം വാങ്ങിയ പണം കൊണ്ട് അവന് മേല്‍കൂര പഴയത് പോലെയാക്കി ..ജീവിതത്തോട് തോല്ക്കാന് അവന് തയ്യാറായിരുന്നില്ല ..നാട്ടിലെ പൌര പ്രമുഖരില്‍ നിന്നും പള്ളി ജമാഅത്ത് കമ്മറ്റികളില്‍ നിന്നും സഹായം ചോദിച്ച് അവന് ചികിത്സാ ചെലവിനു വേണ്ടി അലയുകയായിരുന്നു ..
ഡോക്ടര്‍ ..ഈ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ ഒരു വലിയ ജീവിതം കണ്ടു ..
നൌഷാദിന്റെ തേങ്ങലുകള്‍ മനസ്സിന്റെ വിങ്ങലായി മാറി ..ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക് സഹായിക്കുന്നതിനു പരിമിധികള്‍ ഉണ്ടായിരുന്നു ...കൌമാരം കഴിഞ്ഞ് ,യൌവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ ,ഒരു കുടുംബത്തിന്റെ ചുമതലയും ലക്ഷങ്ങളുടെ കട ബാധ്യതയും ..ഒരുവിധം ഞാനവനെ സമാധാനിപ്പിച്ചു ..പറയാനെനിക്ക് അധികം വാക്കുകള്‍ ഉണ്ടായിരുന്നില്ല ..എങ്കിലും ..
സ്വന്തം സഹോദരിക്ക് വേണ്ടി ,അവളുടെ ചികിത്സക്ക് വേണ്ടി കഷ്ടപ്പെടുന്ന അവനെയോര്‍ത്ത് എനിക്ക് അഭിമാനം തോന്നി ..ഇന്നിന്റെ തലമുറ ,ആഘോഷത്തിന്റെ ലഹരിയില്‍ അലിയുന്ന അതേ പ്രായത്തില്‍ ,എന്റെ മുന്നില്‍ ,രക്ത ബന്ധത്തിന്റെ പവിത്രത വിശുദ്ധമായി കാണുന്ന നൌഷാദ് ..ജീവിതത്തിന്റെ രണ്ടു വ്യത്യസ്ത കോണുകള്‍ ആ നിമിഷം ഞാന്‍ എന്റെ അകകണില് കാണുകയായിരുന്നു ...
ഡിസ്ചാര്‍ജ് ചെയ്ത് പോകാന്‍ നേരം ,നൌഷാദ് എന്നെ കാണാന്‍ വന്നു ..അപ്പോള്‍ ആ മുഖത്ത് ,ശക്തമായ ഒരു പേമാരി ചോര്‍ന്നൊലിക്കുന്ന ശാന്തത ഞാന്‍ കാണുന്നുണ്ടായിരുന്നു ..പക്ഷെ എന്റെ ഹൃദയത്തില്‍ ,ആ ചെറു പ്രായത്തില്‍ അവന്റെ ചുമലിലുള്ള ഭാരങ്ങള്‍ ,ഒരു നൊമ്പരമായി അവശേഷിക്കുന്നുണ്ടായിരുന്നു ..എന്റെ സങ്കടം കണ്ടിട്ടെന്നോണം അവന് പറഞ്ഞു ..
ജീവിതം ഒരു അത്ഭുതമാണല്ലെ സാര്‍ ..
അപ്പോഴും ആ പഴയ ചിരി അവനില്‍ ബാക്കിയുണ്ടായിരുന്നു ..
22 comments:
ജീവിതത്തില്‍ പതറാതെ ..സ്വന്തം സഹോദരിക്ക് വേണ്ടി ഒരു ഇരുപത്തിയൊന്നു വയസ്സുകാരന്റെ കഷ്ടപ്പാട് ..ജീവിതം ആര്തുല്ലസിക്കുന്ന ഇന്നത്തെ തലമുറക്ക് ഒരു പാഠമായി ...
നന്നായി ഡോക്ടര്‍...
നൌഷാദിനെ പോലുള്ള ചെറുപ്പക്കാര്‍ ഭൂലോകത്തിനു മൊത്തം മാതൃകയാണ്.
:)
രക്ത ബന്ധങ്ങള്‍ കുഴികുത്തി മൂടുന്ന ആധുനികന്റെ മനസ്സില്‍ കരുണയുടെയും സ്നേഹത്തിന്റെയും അതിലുപരി ആത്മവിശ്വാസത്തിന്റെയും അധ്യായങ്ങള്‍ രചിക്കുന്ന ഇത്തരം ബന്ധങ്ങളാവം മൊത്തം മനുഷ്യ കുലത്തിനു ദൈവീക കരുണ മുഴുവനായി നഷ്ടമാകാതെ താങ്ങി നിര്‍ത്തുന്നത്..
നൌഷാദിന്റെ തേങ്ങലുകള്‍ മനസ്സിന്റെ വിങ്ങലായി മാറി ..ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക് സഹായിക്കുന്നതിനു പരിമിധികള്‍ ഉണ്ടായിരുന്നു
ഹൃദയത്തില്‍ തൊട്ടു മാഷേ..
അനുഭവങ്ങള്‍ ഇനിയും കാണുമല്ലോ..പങ്കുവക്കൂ..പ്ലീസ്
നൌഷാദിനു ജീവിതത്തില്‍ ഒരുപാടു നേട്ടങ്ങള്‍ ലഭിക്കട്ടേ...ഇനിയും കഷ്ടപ്പെടാതിരിക്കട്ടെ..!
നൊമ്പരപ്പെടുത്തി ഡോക്ടറുടെ ഈ പോസ്റ്റ്.
വേണമെങ്കില്‍ ദിവസവും ഓരോന്ന് വെച്ച് പോസ്റ്റാക്കാനും മാത്രം അനുഭവങ്ങള്‍ കാണുമല്ലോ ? തുടരൂ,
ആശംസകള്‍.
രക്തബന്ധങ്ങളേക്കാള്‍ വ്യക്തിബന്ധങ്ങള്‍ മാത്രകയാകുന്നു.
ചാത്തനേറ്: ആദ്യം വന്നപ്പോള്‍ കണ്ട കഥ(?)യ്ക്ക് അഭിപ്രായം പറയാതെ പോയതാ. ഇതിപ്പോള്‍ നന്നാവുന്നു. കണ്ണീര് ലൈനാവാത്ത സംഭവങ്ങള്ല് പോരട്ടെ.
ശ്രീ , ബഷീര്‍ ,മനുവേട്ടാ ,കുഞ്ഞന്‍ ....നന്ദി ....
നിരക്ഷരന് ,അനുഭവങ്ങള്‍ ഒരുപാടുണ്ട് ..പക്ഷെ എല്ലാം കൂടെ എഴുതി വരാന്‍ സമയം കിട്ടണ്ടേ ...നന്ദി ..ഒഴിവ് കിട്ടുന്ന സമയങ്ങളിലെല്ലാ എഴുതാം ....
മിന്നാമിനുങ്ങുകള്‍ ,കുട്ടിച്ചാത്തന് ..നന്ദി ...ഒട്ടു മിക്ക രോഗികളും കണ്ണീരോട് കൂടിയാണ് ഡോക്ടര്‍മാരെ തേടി വരുന്നത് ..ആരും സന്തോഷത്തോടെ ആശുപത്രി വരാന്തകളിലെക്ക് വരില്ലല്ലോ ? പ്രത്യേകിച്ച് ഒരു മെഡിക്കല്‍ കോളേജിന്റെ ചുറ്റു വട്ടത്തെക്ക് ... അത് കൊണ്ട് തന്നെ മിക്ക അനുഭവങ്ങളും കണ്ണീരിന്റെതാണ് ..അറിയാതെ ആണെങ്കിലും എന്റെ എഴുത്തിലും അത് കടന്നു വരുന്നു .....നന്ദി എല്ലാവരുടെയും അഭിപ്രായത്തിന് ...പ്രോത്സാഹനങ്ങള്‍ക്ക് ..
കുനിഞ്ഞ് നമസ്കരിക്കുന്നു...ആ പയ്യനു മുന്പില്. ഒപ്പം ഇതെഴുതി പ്രൊഫഷനെക്കുറിച്ച് അഭിമാനിക്കാന്‍ ഒരിക്കല്‍ കൂടി അവസരം നല്കിയ ഡോക്ടര്‍ക്കും.
ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ നെഞ്ചിലൊരു വിങ്ങല്‍, സത്യം കണ്ണില്‍ കൂടെ രണ്ടു തുള്ളി കണ്ണുനീറ് വന്നതു ഞാനറിഞ്ഞു. അതു കൊണ്ട് അനോണിമസായി കമന്റിടുന്നു..:(
ജീവിതം ഒരത്ഭുതം തന്നെ... ചില മനുഷ്യരും
ഡോക്ടര്‍,
ജീവിതത്തില്‍ വളരെ കുറച്ചു സന്ദര്‍ഭങ്ങളിലെങ്കിലും ആശുപത്രികളില്‍ ഇതുപോലെ ആരോഗ്യ പ്രവര്‍ത്തകരുടെ ദയയ്ക്കായ് കാത്തുനില്‍ക്കെണ്ടി വന്നിട്ടുള്ളവര്‍ക്ക് പെട്ടന്ന് അതൊക്കെ ഓര്മ വരും ഇതു വായിക്കുമ്പോള്‍. നല്ലതും ചീത്തയുമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അനുഭവങ്ങള്‍ തുടര്‍ന്നും പങ്കുവയ്ക്കുക. ആശംസകള്‍!
വക്കുകള്ക്കിടയിലൂടെ ആരൊക്കെയോ മനസ്സിലേയ്ക്ക് വരുന്നതുപോലെ...
നന്നായി എഴുതിയിരിക്കുന്നു
സൂരജ് ,anonymous,ദീപു ,ശ്രീ വല്ലഭന് ,പ്രിയ .....നന്ദി നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്ക് ...അനാരോഗ്യത്തിന്റെ ചുറ്റുപാടില്‍ ,ചികിത്സകള്‍ക്ക് ചെലവേറുമ്പോള്‍ മനുഷ്യന് നിസ്സഹായനാവുന്നു ... അതും മറ്റുള്ളവര്‍ക്ക് വേണ്ടി കഷ്ടപ്പെടാന്‍ വിധിക്കപ്പെടുമ്പോള്‍.....
നൌഷാദ് .... അവന് എന്റെ ആരും അല്ലെങ്കിലും .. ചെറിയ ഒരു വിഷമം ..എവിടയെകെയോ എന്തോകെയോ ............
നൌഷാദുമാര്ക്ക് നന്മ വരട്ടെ.
നവരുചിയന്‍ ,സതീശ് മാക്കോത്ത് ....നന്ദി ....
സതീഷ് പറഞ്ഞതു തന്നെ ഞാനും പറയട്ടെ.
നൌഷാദുമാര്ക്ക് നന്മ വരട്ടെ.
നല്ല വിവരണം ഡോക്റ്ററ് .. എല്ലാ അനുഭവങ്ങളും പങ്കുവെക്കൂ പ്ലീസ് ..
ഇസാദ് .. ലോകത്തിലെ എല്ലാവരും നൌഷാദുമാരാകട്ടെ എന്ന് നമുക്ക് പ്രാര്തിഥിക്കാം ...അങ്ങനെ ആവില്ലെങ്കില്‍ പോലും ....നന്ദി ഓരോ പ്രോത്സാഹനങ്ങള്‍ക്കും ....
Post a Comment