Thursday, 14 February, 2008

വീണ്ടുമൊരു പ്രണയദിനം ....

പ്രണയത്തിനു ജാതിയും മതവും മാത്രമല്ല പ്രായവും ഒരു തടസ്സമല്ല എന്ന് എനിക്ക് തോന്നിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ...

ഞാന്‍ മംഗലാപുരതത് ഫസ്റ്റ് ഇയര്‍ എം .ബി .ബി .എസ് നു പഠിക്കുന്ന സമയം ..നിറ്ബന്ധം ഇല്ലെങ്കിലും വാര്‍ഡുകളില്‍ ചുറ്റി തിരിയുക എന്നത് ഒരു ആനന്ദം ആയിരുന്നു ..ദീന രോദനങ്ങള്‍ക്ക് ഇടയില്‍ ..മരണത്തിന്റെ ഗന്ധമുളള തീവ്ര പരിചരണ യൂനിട്ടുകളില്‍ ..മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയത് കൊണ്ട് എവിടെയും സധൈര്യം കയറിയിറങ്ങാമായിരുന്നു ...

അന്നുമൊരു ഫെബ്രുവരി പതിനാല് ആയിരുന്നു ..ക്യാമ്പസ്സില്‍ പ്രണയത്തിന്റെ കുഞ്ഞു മാലാഖമാര്‍ പുതിയ പ്രണയിനിയെ കാത്തിരിക്കുന്ന സമയം..

വാര്‍ഡില്‍ തീ പൊളളലേററ് കിടക്കുന്ന വൃദ്ധരായ ആ ദമ്പതികളെ കുറിച്ച് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത് ..

ഒരു ഉന്നത കുടുംബത്തില്‍ പിറന്ന വാസപ്പയും ഭാര്യ ചദ്രമതിയും ..രണ്ടു പേര്‍ക്കും അറുപതു വയസ്സിനു മുകളില്‍ പ്രായമുണ്ടാകും .. കൃഷി മുഖ്യ തൊഴിലായി സ്വീകരിച്ച് ജീവിച്ച അവര്‍ക്ക് രണ്ടു മക്കലുണ്ടായിരുന്നു ..ഒരു ആണും ഒരു പെണ്ണും ...

മാം പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന പറയുന്നത് ,എത്ര സത്യമാണെന്ന്‌ എനിക്ക് ബോധ്യം വന്ന നിമിഷങ്ങള്‍ ...

വസപ്പയും ചന്ദ്രമതിയും മക്കളെ പൊന്നു പോലെ വളര്‍ത്തി ....തങ്ങള്‍ക്ക് വിദ്യാഭ്യാസം കിട്ടിയില്ല എണ്ണ സങ്കടം മനസ്സില്‍ വെച്ച് കൊണ്ട് തന്നെ ആ ദമ്പതികള്‍ മക്കളെ കഷ്ടപ്പെട്ട് പഠിക്കാന്‍ അയച്ചു ..തനിക്ക് ചുറ്റുമുള്ള ഗ്രാമീണര്‍ വസപ്പയെ പരിഹസികുന്നുണ്ടായിരുന്നു ..പക്ഷെ അതൊന്നും ആ മനുഷ്യന്റെ തീരുമാനത്തെ മാറ്റിയില്ല ...

മകന് ഇരുപത്തിയൊന്നു വയസ്സായപ്പോള്‍ , ബിരുദത്തിനു ശേഷം അമേരിക്കയില്‍ പോകാനുള്ള അവസരം ഒത്തു വന്നു ..വാസപ്പ സ്വന്തം കൃഷി ഇടം വിട്ടു മകനെ വിദേശത്ത് അയച്ചു ..

ഡോക്ടര്‍ ....... ഞാന്‍ ഒരു പാട് പ്രതീക്ഷയോടെയാണ് അവനെ അയച്ചത് ...പക്ഷെ ...

കന്നട കലരുന്ന മലയാളത്തില്‍ ആ മനുഷ്യന്‍ എന്റെ മുന്നില്‍ നിന്നു വിങ്ങുമ്പോള്‍ എനിക്ക് വാക്കുകള്‍ ഉണ്ടായിരുന്നില്ല...

മകന്‍ അമേരിക്കയില്‍ താമസം ആക്കിയെന്നും അവിടെ തന്നെ കല്യാണം കഴിച്ച് ജീവിക്കുന്നു എന്നും ആ വൃദ്ധ പിതാവ് പറയുമ്പോള്‍ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു ..

അമ്മയും അച്ഛനും മകളും കിടപ്പാടം പോലും നഷ്ടപെട്ട ഒരു കുടിലില്‍ താമസിക്കുംപോഴാനു ദുരന്തം വീണ്ടും തീയുടെ രൂപത്തില്‍ അവര്‍ക്ക് ഇടയിലേക്ക് വരുന്നത് ....

അവര്‍ രണ്ടു പേരും എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു അവരുടെ ചോദ്യങ്ങള്‍ ..

ഡോക്ടര്‍ ,ശരിക്കും ദൈവം എന്ന്ന അദൃശ്യ ശക്തിയുണ്ടോ ?? ആര്ക്കും ഒരു ഉപദ്രവും ചെയ്യാത്ത ഞങ്ങളെ ദൈവം എന്തിന് ഇങ്ങനെ ശിക്ഷികുന്നു ?????

എനിക്ക് വാക്കുകള്‍ ഉണ്ടായിരുന്നില്ല ...എങ്കിലും ഞാന്‍ പറഞ്ഞു ... ദൈവം അവന് ഇഷ്ട പെട്ടവരെ കൂടുതല്‍ പരീക്ഷിക്കുക തന്നെ ചെയ്യും ..നിങ്ങള്‍ക്ക് ദൈവത്തിലുള്ള വിശ്വാസം തിരിച്ചരിയപ്പെടാന്‍ വേണ്ടി ...

വാര്‍ഡിന്റെ അങ്ങേ അറ്റത്താണ് തീവ്ര പരിച്ചരണ മുറി ...മുഴുവനായും എയര്‍ കണ്ടീഷന്‍ ചെയ്ത രോഗാനുവിമുക്തമാക്കിയ വാര്‍ഡ്‌ ..ബന്ധുക്കല്ക് പോലും പ്രവേശനം അനുവദിക്കാത്തയിടം ..അല്ലെങ്കിലും ആ ദമ്പതികള്‍ക്ക് ആരും ഉണ്ടായിരുന്നില്ലല്ലോ ...ആ മകളോഴികെ ...

ഞാന്‍ തീവ്ര പരിച്ചരണ മുറിയുടെ മുന്നിലെത്തുമ്പോള്‍ അവള്‍ മാത്രം അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു ...അവളുട കണ്ണുകളിലെ ആ വികാരം എന്തായിരുന്നു എന്ന ഇന്ന എനിക്ക് മനസ്സിലാക്കന്‍ കഴിയും ....

പ്രത്യേകം തയ്യാറാക്കിയ രോഗാണ് വിമുക്ടമായ കോട്ടും ഗ്ലൌസും മാസ്കും ധരിച്ച് ഞാന്‍ അകത്ത് ചെല്ലുമ്പോള്‍ അവര്‍ രണ്ടു പേരും അടുത്തടുത്ത കട്ടിലില്‍ മുഖത്തോട്‌ മുഖം നോക്കി കിടക്കുകയായിരുന്നു ...ഒരു പക്ഷെ അതായിരിക്കും പ്രണയത്തിന്റെ ഏറ്റവും സുഖമുള്ള ആസ്വാദനം ...എങ്കിലും ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ സങ്ങടതോടെ നോക്കി ഇരുന്നു ...

ആ പെണ്‍കുട്ടിയെ അനാധമാക്കി വീണ്ടുമൊരു ഫെബ്രുവരി പതിനാലിനു കാത്തു നില്‍കാതെ ദൈവം തന്റെ പ്രിയപെട്ട ആ ഭക്തരെ തിരിച്ച് എടുത്തിരുന്നു ...

വീണ്ടുമൊരു ഫെബ്രുവരി പതിനാലില്‍ ലോകം ആഘോഷത്തിന്റെ തിരക്കുകളില്‍ അലിയുമ്പോള്‍ .ഞാന്‍ അറിയുന്നു അന്ന് വാര്‍ഡില്‍ പരസ്പരം മുഖത്തോട്‌ മുഖം നോക്കി ഇരുന്ന അവരുടെ പ്രണയം ...ആ സ്നേഹത്തിന്റെ ശക്തി ഇന്നത്തെ തലമുറക്ക് തിരിച്ച് അറിയാന്‍ കഴിഞ്ഞിരുന്നുവേന്കില്‍ ...

9 comments:

ഡോക്ടര്‍ said...

എന്റെ ആദ്യ പോസ്റ്റ് .. ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ ....മാലോകരേ വായിച്ചാലും .....കമന്റുകള്‍ നല്‍കിയാലും .....

Eccentric said...

doctare, nannayittund..anubhavathinte pollal feel cheyyunnumund...

PS: spelling mistakes onnu sradhikku

ശ്രീ said...

ഡോക്ടര്‍... നല്ല പോസ്റ്റ്. നല്ല ഓര്‍മ്മകള്‍.

ഇതു പോലുള്ള ഒരുപാട് അനുഭവങ്ങളുണ്ടാകണമല്ലോ. ഓരോന്നായി പങ്കു വയ്ക്കൂ.

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കുമല്ലോ. ഇത് ഒരുപക്ഷേ ഉപകാരപ്പെട്ടേയ്ക്കും.

DrWiz said...

വളരെ നന്നായിട്ടൂണ്ട് ഡോക്ട്ര്‍, ഇനിയും ഒരുപാട് നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു

നിരക്ഷരന്‍ said...

ഇനിയും വരട്ടെ ഡോക്ടര്‍ ആതുരാലയത്തില്‍ നിന്നുള്ള കഥകള്‍. കാത്തിരിക്കുന്നു.

..::വഴിപോക്കന്‍[Vazhipokkan] said...

ഡോക്ടര്‍,
വാക്കുകളില്ല..

ഡോക്ടര്‍ said...

എന്റെ ആദ്യ പൊസ്റ്റിനു കമന്റൂ ഇട്ട എല്ലവര്‍ക്കും നന്ദി...eccentric,drwiz,വല്ലബന്‍, നിരക്ഷരന്‍,വഴിപൊക്കന്‍.....വായിച് കമന്റ് ഇദാതെ പൊയവര്ര്കും നന്ദി....

വിനയന്‍ said...

ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍ എല്ലായ്പ്പോഴും മരണത്തിനും ജീവിതത്തിനും വളരെ അടുത്ത് നില്‍ക്കുന്ന്നു.(ഡോ.പുനത്തിലിന്റെ കഥകള്‍ ഇഷ്ടപ്പെടാനുള്ള കാരണവും അതുതന്നെ).

നന്ദി

ഡോക്ടര്‍ said...

വിനയന്‍ .... നന്ദി ....ഞാനും ഇഷ്ടപ്പെടുന്നു പുനത്തിലിനെ ....നല്ല കഥകള്‍ക്ക് ....