Tuesday, 19 February 2008

ഭര്‍ത്താവിനു വേണ്ടി ...

ഞാന്‍ അന്ന് ഗൈനക്കൊളജി വാര്‍ഡിലായിരുന്നു .. പൊതുവ്വെ അവിടെ പുരുഷ ഡോക്ടര്‍മാര്‍ക്ക്‌ അധികം ജോലിയൊന്നും ഉണ്ടാവില്ല...ഒടു മിക്ക സ്ത്രീകളും തങ്ങളുടെ സ്വകാര്യത ഒരു പുരുഷ ഡോക്ടറുടെ മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹികില്ല ..അത് കൊണ്ടു തന്നെ അബോധാവസ്തയിലോ എവിടെ നിന്നെങ്കിലും റഫര്‍ ചെയ്തതോ ആയ കേസുകളാണ് പലപ്പോഴും അറ്റന്‍ഡ് ചെയ്യേണ്ടി വരിക ...

ഞാന്‍ ഇന്നും വ്യക്തമായി ഓര്‍കുന്നു ..അന്നൊരു തിന്കളാഴ്ച ആയിരുന്നു ...തലേന്നത്തെ ഒഴിവ് ദിനത്തിന്റെ ആലസ്യം വിട്ടു മാറിയിട്ടുനടായിരുന്നില്ല ..പക്ഷെ സത്യത്തില്‍ ഒരു ഡോക്ടര്‍ക്ക് അങ്ങനെ പറയത്തക്ക അവധി ദിവസങ്ങളൊന്നും ഉണ്ടാവില്ല ..സീരിയസായ പല കേസുകളുമാവും മിക്കപ്പോഴും നമ്മെ തേടിയെത്തുന്നത് ...പ്രത്യേകിച്ചും ഒരു മെഡിക്കല്‍ കോളേജില്‍ ...

മെഡിക്കല്‍ കോളേജുകള്‍ എന്നും പാവപെട്ടവരുടെ അവസാന ആശ്രയമാണ് ...അവര്‍ക്കു കൂണ് പോലെ മുളച്ച് പൊങ്ങുന്ന ഫൈവ് സ്റ്റാര്‍ സ്വകാര്യ ഹോസ്പിട്ടലുകളുടെ ബില്ലുകള്‍ താങ്ങാന്‍ കഴിയില്ലലോ ..
ആ ദിവസം ഉച്ച കഴിഞ്ഞ നേരം ..ഓ . പിയില്‍ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല ...അപ്പോഴാണ് ആ ദബതികള് എന്റെ കണ്സള്‍ട്ടിങ് റൂമിലേക്ക് വന്നത് ...ഏകദേശം മുപ്പതിനോട് അടുത്ത പ്രായം ..പക്ഷെ അവരുടെ കണ്ണുകളില്‍ വല്ലാത്ത ഒരു നിരാശാബോധമുണ്ടായിരുന്നു ..

ഞാനവരോട് ഇരിക്കാന്‍ പറഞ്ഞു ..പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കിയ ശേഷം അവര്‍ എന്റെ മുന്നിലുള്ള കസേരയില്‍ ഇരുന്നു ..

എന്തെങ്കിലും സംസാരികുന്നതിനു മുമ്പു തന്നെ അവര്‍ കയ്യിലുള്ള ഫയല്‍ എന്റെ മുന്നിലേക്ക് നീട്ടിയിരുന്നു ..സംസാരിക്കാന്‍ താല്പര്യമില്ലാത്തത് പോലെ ..പ്രശസ്തമായ ഒരു വന്ധ്യത ക്ലിനിക്കില്‍ നിന്നുള്ള ഫയലാണ്‌ ..രാമനും ലളിതയും ..(യഥാര്ത്ഥ പേരല്ല ) ..വിവാഹം കഴിഞ്ഞിട്ടു പത്ത് വര്ഷമായി ..ഇതു വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല ..ഫയലില്‍ എല്ലാം രേഖപ്പെടുത്തിയിരുന്നു ..ഇനിയൊരു ടെസ്റ്റും ചെയ്യാന്‍ ബാക്കിയില്ല ..സ്ഥിരമായ വന്ദ്യതയാണ് ..ചികിത്സിച്ച് മാറ്റുവാന്‍ കഴിയില്ല ..

കുഴപ്പം രാമനായിരുന്നു ..ഒരു സാധാരണ കൂലിത്തൊഴിലാളി ആയിരുന്നു അയാള്‍ ..പക്ഷെ ഭാര്യയെ സ്വന്തം ജീവനെക്കാളുമധികം അയാള്‍ സ്നേഹിച്ചു ..രാമന്റെ ബീജത്തിന്റെ അളവ് കുറവായിരുന്നു ..ഒരു കുഞ്ഞു ഉണ്ടാവാനുള്ള ചാന്‍സ് ഒരു ശതമാനം പോലും ഉണ്ടായിരുന്നില്ല ..

ഞാന്‍ എല്ലാം അവരോട് തുറന്നു പറഞ്ഞു ..എന്റെ മുന്നില്‍ ആ മനുഷ്യന്‍ തല താഴ്ത്തി ഇരിക്കുകയായിരുന്നു ..പക്ഷെ എന്റെ വാക്കുകളെ ഞാന്‍ സൂക്ഷികുന്നുണ്ടായിരുന്നു ..കാരണം പല കേസുകളിലും അവരുടെ അവസാന ആശൃയം ആത്മഹത്ത്യകളിലെക്ക് നയിക്കാറുന്ദു ..
ഇനി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചും ഞാന്‍ അവര്‍ക്ക് വിശദീകരിച്ച് കൊടുത്തു ..മാതാവും പിതാവും ആകുന്നത് ഒരു കുഞ്ഞിനെ പ്രസവിച്ചത്‌ കൊണ്ടു മാത്രമല്ലല്ലോ ..അവനെ വളര്‍ത്തുന്നതിലും കൂടിയാണ് ..നിങ്ങള്‍ക്ക് രണ്ടാമത്തെ ഓപ്ഷന്‍ എടുക്കാം ..ഒരു കുഞ്ഞിനെ ദത്തെടു ............

എന്റെ വാക്കുകള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പെ ലളിത പറയാന്‍ തുടങ്ങി ..വേണ്ട ഡോക്ടര്‍ ..ഡോക്ടര്‍ ഒന്നു കൂടി ശ്രമിക്കണം ..എനിക്കുറപ്പുണ്ട് ഡോക്ടര്‍ ...അവളുടെ കണ്ണുനീര്‍ കവിള്‍തടത്തിലൂടെ ഒഴുകുന്നുണ്ടായിരുന്നു ..പക്ഷെ അപ്പോഴും ആ മനുഷ്യന്‍ തല താഴ്ത്തി ഇരിക്കുകയായിരുന്നു ..കുറ്ബോധത്തൊടെ ..എല്ലാം തന്റെ തെറ്റ്ന്ന മനസ്സോടെ ..

കൂടുതലൊന്നും ചെയ്യാന്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ വിറ്റാമിന്‍ ഗുളികകള്‍ക്ക് കുറിച്ചു കൊടുത്തു ..കണ്ണീരോടെ എന്റെ മുന്നില്‍ നിന്നു എണീറ്റു പോകുന്ന ലളിതയേയും ഒന്നും പറയാതെ നിന്ന ആ മനുഷ്യനെയും ഞാന്‍ ദുഃഖത്തോടെ നോക്കിയിരുന്നു ...

ദിവസങ്ങള്‍ കഴിഞ്ഞിരുന്നു ..പതുക്ക ആ സംഭവം ഞാന്‍ പോലും മറക്കാന്‍ തുടങ്ങിയിരുന്നു ..ഏകദേശം മൂന്നു മാസം കഴിഞ്ഞു കാണും ..ലളിത വീണ്ടും എന്നെ കാണാന്‍ വന്നു ..വന്നപാടെ അവര്‍ പറഞ്ഞു .. ഡോക്ടര്‍ ഭയങ്ങര ഛര്‍ദിയും ക്ഷീണവും രണ്ടു മാസമായി ആര്‍ത്തവും ഉണ്ടാകുന്നില്ല ..

അവള്‍ പ്രതീക്ഷികുന്നത് എന്താണെന്ന് എനിക്കറിയാമായിരുന്നു ..പക്ഷെ എനിക്ക് ഒട്ടും പ്രതീക്ഷയില്ലായിരുന്നു ..എങ്കിലും ഞാന്‍ പ്രഗ്നന്സി ടെസ്റ്റ് കുറിച്ചു കൊടുത്തു .. റിസള്‍ട്ട് പെട്ടെന്ന് തന്നെ കിട്ടി ..പക്ഷെ അത് തുറന്നു നോക്കിയ ഞാന്‍ അത്ഭുതപെട്ടു പോയി ..അവളുടെ .. ഭര്‍ത്താവും കൂടെ ഉണ്ടായിരുന്നുവേന്കില്‍...പക്ഷെ ഞാന്‍ കണ്ട മുഖം സന്തോഷ്ട്ത്തിന്റെത് ആയിരുന്നില്ല ...

ഡോക്ടര്‍ എന്നോട് ക്ഷമിക്കണം ..അദ്ദേഹത്തിനു കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമായിരുന്നു ..അത് കൊണ്ടു തന്നെ കുട്ടികളുണ്ടാവില്ല എന്നറിഞ്ഞപ്പോള്‍ അദ്ദേഹം ശരിക്കും തളര്‍ന്നു പോയി ..എന്റെ വയറ്റിലെ കുഞ്ഞിന്റെ പിതാവ് ആ മനുഷ്യനല്ല ഡോക്ടര്‍ ..ഒരു നിമിഷം അദ്ദേഹത്തിന്റെ സങ്കടം എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല ..ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു..

എനിക്ക് എല്ലാം മനസ്സിലായി ...തന്റെ ഭര്‍ത്താവിനെ തിരികെ കിട്ടാന്‍ ..ആ സ്ത്രീ ഒരു ഉപായം കണ്ടു പിടിച്ചു ...പക്ഷെ ഞാന്‍ ..

ഡോക്ടര്‍ ,ദയവു ചെയ്തു ഈ രഹസ്യം അദ്ദേഹത്തോട് പറയരുത് ...എന്നെ സഹായിക്കണം ...എനിക്ക് ഒന്നും പരയാനുണ്ടായരുന്നില്ല ..എന്റെ മൗനം സമ്മതമെന്നു കരുതി ആ സ്ത്രീ പതിയെ റൂമിനു പുറത്തേക്ക് പോയി ...

എല്ലാ മാസവും അവര്‍ രണ്ടു പേരും കൂടി ചെക്കപ്പിനു വന്നു ...ഒരിക്കല്‍ പോലും മുടങ്ങാതെ ..ആ മനുഷ്യന്റെ സന്തോഷം എനിക്ക് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു ..

പ്രസവ സമയമെടുത്തു ...പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതെ ലളിത ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കി ..ആ മനുഷ്യന്‍ മധുര വിതരണം നടത്തുന്നുണ്ടായിരുന്നു ..അതുമായി എന്റെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ എന്ത് പറയണമെന്നറിയാതെ നിസ്സഹായനായി ..

ഡോക്ടര്‍ ഒരുപാടു നന്ദി ..ഡോക്ടറുടെ ചികിത്സ ഇല്ലായിരുന്നുവേന്കില്‍ ...

ഞാന്‍ ഒന്നും സംസാരിക്കാതെ ആ മധുര പലഹാരം വായിലേക്കിട്ടു ...അയാള്‍ ബാക്കി വിതരണത്തിനായി എന്റെ മുന്നില്‍ നിന്നു മറഞ്ഞു ..

ഞാന്‍ വാര്‍ഡിലേക്ക് ചെല്ലുമ്പോള്‍ ലളിത കുഞ്ഞിനു പാല് കൊടുക്കുകയായിരുന്നു ..അരികിലയാളും ...അവള്‍ എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു ..ഞാനും ..

ഈ ലോകത്ത് ഏതൊരു സ്ത്രീയും വിലമാതിക്കുന്നത് തന്റെ ഭര്‍ത്താവിനെ ആണെന്ന് എനിക്ക് ബോധ്യം വന്ന നിമിഷങ്ങള്‍ ..സ്വന്തം മാത്രുതം പോലും അയാള്‍ക്ക് വേണ്ടി ഹോമിക്കാന്‍ അവള്‍ തയ്യാറാവുന്നു ...

21 comments:

ഡോക്ടര്‍ said...

മാലൊകരെ...എന്റെ പുതിയ പൊസ്റ്റ്....ഒരു സ്ത്രീ തന്റെ പ്രിയതമനു വെന്ദി സഹിച ത്യാഗം..

മൂര്‍ത്തി said...

വായിച്ചു..നന്ദി ഡോക്ടര്‍.

drwiz said...

ഒരു ഡോക്ടാറൊളം അനുഭവ്ങ്ങള്‍ ഒരു പക്ഷെ ജീവിതത്തില്‍ മറ്റാറ്ക്കുമുണ്ടാവില്ല, വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളില്‍ ഒരു കോരിതരിപ്പ്....

സ്ത്രീ പറഞ്ഞു ചെയേണ്ടവള്ളല്ല, അറിഞ്ഞു ചെയേണ്ടവള്ളാണ് എന്നു കേട്ടിട്ടുണ്ട്, പക്ഷെ ഇതങ്ങോട്ട് അംഗീരിക്കാന്‍ കഴിയുന്നില്ല...

ശ്രീ said...

എല്ലാ വിധവും അംഗീകരിയ്ക്കാനാകില്ല എങ്കിലും...
വല്ലാത്തൊരു അനുഭവം തന്നെ.

വിനയന്‍ said...

ഇവിടെ ഭാര്യ ആര്‍ക്കുവേണ്ടി ചെയ്തു എന്നാണ് കരുതേണ്ടത്.വഞ്ചനയോളം വരില്ല മറ്റൊരു പാപവും.എന്തോ അങ്ങോട്ട് ദഹിക്കുന്നില്ല.

ഡോക്ടര്‍ക്ക് നന്ദി.

ഡോക്ടര്‍ said...

വിനയന്‍ ,ശ്രീ .... ആ ഭാര്യ ചെയ്തത് എങ്ങനെ ഒരു പാപമാകും ....മുപ്പതുകളില്‍ എത്തിയ അവരുടെ മാനസിക വളര്ച്ച ഒന്നു മനസ്സിലാക്കൂ ...വ്യക്തിപരമായി എനിക്കും അന്ഗീകരിക്കാന്‍ കഴിയില്ല ..എങ്കിലും ....വന്ധ്യത ഭാര്യക്കാനെന്കില്‍ ഇവിടെ എന്ത് സംഭവിച്ചേനെ ...അവരുടെ ജീവിതം അവിടെ തീര്നെനെ ..പക്ഷെ ഒരു സ്ത്രീക്ക് ഒരുപാട് പ്രതിഭന്ദങ്ങള്‍ ഉണ്ട് .....എല്ലടിനുമുപരി അവളുടെ സ്നേഹവും ...

പൊറാടത്ത് said...

ഒരു കുഞ്ഞിനെ ദത്തെടുക്കനുള്ള ഡോക്ടറുടെ നിര്‍ദ്ദേശത്തിനോട് അടുക്കാതിരുന്നത് ആ സ്ത്രീ ആയിരുന്നല്ലോ. അപ്പോള്‍ പിന്നെ ഇത് ഭര്‍ത്താവിനോടുള്ള ത്യാഗം എന്നതിലുപരി സ്വന്തം മാതൃത്വം നേടിയെടുക്കുന്നതിന് അവരുപയോഗിച്ച കുറുക്കുവഴിയായി മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ..

എന്റെ അഭിപ്രായം പറഞു എന്നു മാത്രം..

“അമ്മയെ തല്ലിയാലും.....“ എന്നാണല്ലോ

ഇടിവാള്‍ said...

ഇതു ത്യാഗമൊന്നുമല്ല, വ്യക്തമായ വഞ്ചന..

അങ്ങേരറിഞ്ഞിട്ടായിരുന്നുവെങ്കില്‍ ഒക്കെ.. പൊറോടത്തു പറഞ്ഞതിനോട് യോജിപ്പ. ആ സ്ത്രീ വെറും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു മുന്‍‌ഗണന നല്‍കി..

അതിനെ ഥ്യാഗമായി ചിത്രീകരിക്കല്ലേ ;(

ഡോക്ടര്‍ said...

എല്ലാ ജീവിതത്തിനും രണ്ടു വശമില്ലേ ....അവളൊരിക്കലും സുഖം തേടി പോയതല്ല ..ഒരു ജീവിതം മുന്നോട്ട് പോവാന്‍ ...ഒരു കുടുംബം അനാധമാകാതിരിക്കാന് അവള്‍ അത് ചെയ്തു എന്ന് മാത്രം ...ഒരു പുരുഷ ചിന്താഗതിയില്‍ ഒരു പക്ഷെ അത് വലിയ തെറ്റായെക്കാം ....എങ്കിലും ജീവിതം എപ്പോഴും ഒരു പിടികിട്ടാത്ത സംഗതിയാണ്...

Anonymous said...

എഴുത്ത് നന്നായിട്ടുണ്ട് ഡോക്ടര്‍ ..
ഹോ, ആ പാവം ഭര്‍ത്താവിനെ പറ്റി ഒരു നിമിഷം ചിന്തിച്ചു പോയി. സഹിക്കുന്നില്ല !!! ഒരായുഷ്ക്കാലം മുഴുവന്‍, താന്‍ വഞ്ചിക്കപ്പെട്ടുവെന്നറിയാതെ, ആരുടെയോ കുഞ്ഞിനെ ജീവനു തുല്യം സ്നേഹിച്ച്, വഞ്ചകിയായ ഭാര്യയുടെ കൂടെ .....
എന്റെ ഒരു കാഴ്ച്ചപ്പാടില്‍ ഇത് ഒരിക്കലും ന്യായീകരിക്കുവാനാവില്ല .. എന്തൊക്കെയായാലും ഇതിനെ ആ ഭാര്യയുടെ “ത്യാഗം” എന്നു മാത്രം പറയരുത് ഡോക്ടര്‍ .. പ്ലീസ് ...

പിന്നെ ഡോക്ടര്‍ പറഞ്ഞതും ശരിയാണ് ..ജീവിതം എപ്പോഴും ഒരു പിടികിട്ടാത്ത സംഗതിയാണ്...

Anonymous said...

ഡോക്ടര്‍, ഇതെങ്ങനെ സ്വന്തം ഭര്‍ത്താവിനു വേണ്ടിയാകും. പാവം അ സ്ത്രീയെ ഞാന്‍ കുറ്റം പറയുന്നില്ല. പുള്ളിക്കാരി ഒരു പക്ഷെ, നല്ലതായിരിക്കാം ആഗ്രഹിച്ചത്‌. എന്നാലും, ഭര്‍ത്താവിണ്റ്റെ സന്തോഷത്തിനു വേണ്ടി വേണ്ടി മറ്റൊരാളുടെ കുഞ്ഞിനു ജന്‍മമേകുക എന്നു പറഞ്ഞാല്‍ അത്‌ ഭര്‍ത്താവെന്ന മനുഷ്യണ്റ്റെ അസ്തിത്വത്തെ തന്നെയാണ്‌ ചോദ്യം ചെയ്യുന്നത്‌. കൂടെക്കിടക്കുന്നതും, പെണ്ണിണ്റ്റെ കുഞ്ഞിണ്റ്റെ അച്‌ഛനാകുന്നതും ഒക്കെ തന്നെയാണ്‌ ഒരു ഭര്‍ത്താവിണ്റ്റെ ഏറ്റവും ബേസിക്‌ ഡ്യൂട്ടീസ്‌. ആ ബേസിക്‌ ഡ്യൂട്ടി നിഷേധിക്കപ്പെടുമ്പോള്‍ അയാളെ ഭര്‍ത്താവെന്ന ഓമനപ്പേരില്‍ വിളിക്കാന്‍ പറ്റുമോ? ഇവിടെ സംഭവിച്ചത്‌ ഈ പയലിണ്റ്റെ കാഴ്ചപ്പാടില്‍ ഇതാണ്‌. അറിഞ്ഞു കൊണ്ടുള്ള വഞ്ചന..... എഴുത്ത്‌ കൊള്ളാം ഡോക്ടര്‍... വീണ്ടും വരാം

യാഥാസ്ഥിതികന്‍

ഡോക്ടര്‍ said...

ബലിതവിചാരം ....നിങ്ങളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു ....ഒരു പുരുഷനും ഇതു അന്ഗീകരികില്ലായിരിക്കാം ...പക്ഷെ ആ മനുഷ്യന്റെ മുഖത്ത് ഞാന്‍ കണ്ട സന്തോഷം എന്റെ എല്ലാ സങ്കടങ്ങളെയും മറകുന്നു....

തറവാടി said...

വഞ്ചകി.

konchals said...

അറിഞ്ഞുകൊണ്ടു ഒരാളെ ജീവിതകാലം മുഴുവന്‍ ചതിക്കാണു ലളിത ചെയ്തതു,അല്ലാതെ ഇതിനെ ഒന്നും മഹാത്യാഗമായി വിശേഷിക്കല്ലെ ഡോക്ടറെ..... സ്വന്തം രക്തമാണെന്നു കരുതി കുഞ്ഞിനെ സ്നേഹിക്കുന്ന ആ പാവം മനുഷ്യനെ കുരിചൊര്‍ക്കുമ്പൊള്‍ നെഞ്ചിലെവിടേയോ ഒരു വിങ്ങല്‍.....

ഡോക്ടര്‍ said...

സമൂഹത്തിന്റെ പതിവു രീതികള്‍ക്ക് എതിര നടകുമ്പോള്‍ മനുഷ്യന്‍ പലപ്പോഴും പഴികേള്‍കേണ്ടി വരുന്നു ....അത് സ്വാഭാവികം മാത്രം ....ജീവിതത്തിന്റെ നന്മകള്‍ മാത്രം ആഗ്രഹിച്ച ആ സ്ത്രീയെ ഒരിക്കലും എനിക്ക് കുറ്റം പറയാന്‍ കഴിയുന്നില്ല ...എന്റെ മനസ്സും അത് അന്ഗീകരികുന്നില്ലെന്കിലും ....മാനവരാശിയുടെ കപട സദാചാരത്തിന്റെ നാറുന്ന കഥകള്‍ കേള്കുന്നവരല്ലേ നാം .....കാലം മാറുകയാണ് ...പഴയ വിശുദ്ധിയും നന്മകലുമെല്ലാം മറഞ്ഞു കൊണ്ടയിരികുന്നു ...ഒരിക്കലും ഇനി ആ നല്ല നാളുകള്‍ തിരിച്ചു വരില്ലെന്കിലും ...നമുക്ക് പ്രതീക്ഷിക്കാം ...

മനോജ് കുമാർ വട്ടക്കാട്ട് said...

ഇതിലിപ്പോള്‍ വിശുദ്ധിയുടെയും നന്മയുടെയും കഥയൊന്നും പറയാനില്ലല്ലോ.

അവള്‍ കലക്ക് വെള്ളത്തില്‍ മീന്‍ പിടിച്ചു!

(ഇടിവാളും തറവാടിയുമൊക്കെ പറഞ്ഞത് തന്നെ എന്റെയും അഭിപ്രായം)

Sreejith K. said...

എന്നെങ്കിലും ഒരിക്കല്‍ ആ ഭര്‍ത്താവ് നടന്നതൊക്കെ അറിഞ്ഞേക്കാം. പിന്നെ ഒരിക്കലും തന്റെ ഭാര്യയേയും കുട്ടിയേയും അയാള്‍ സ്നേഹിക്കില്ല. ആ ഭാര്യ ചെയ്തത് നല്ലൊരു ഉദ്ദേശ്യത്തിനു വേണ്ടിയായിരുന്നു എന്നത് ശരി തന്നെ, ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീ‍കരിക്കും എന്നൊക്കെ നമുക്ക് പറയുകയും ചെയ്യാം. പക്ഷെ ഇതൊരു ആനമണ്ടത്തരമായിപ്പോയി

ഡോക്ടര്‍ said...

മൂര്‍ത്തി , DrWiz , ശ്രീ , വിനയന്‍ , പൊറാടത്ത് , ഇടിവാള്‍ , Anonymous , ബലിതവിചാരം , തറവാടി , konchals , പടിപ്പുര , ശ്രീജിത്ത്‌ കെ , നന്ദി എല്ലാര്‍ക്കും ......സമൂഹത്തിന്റെ അകകണ്ണുകളില്‍ നാം കാണുന്ന ജീവിതം എത്രെയോ വ്യത്യസ്തമാണ് ....ജീവിതം എന്നും പ്രതീക്ഷയുടെതാണ് ...

Unknown said...

dr.kutty.... thangalude talent ine njan sandoshathode orthu abhimanikkunnu.... thangalude "bharthavinu vendi" enna kadha njan vaayichu... oru sthree thante ellam ellam aaya bharthavinu vendi...thante kudumbathinu vendi...cheydadu shari thanne.. nneerunna manasinu swandwanam eekunnadanu ee lokathe eetavum valiya kaaryam.... iniyum thangalude anubhavangal njangalodu kude pangu vakkuka...
ennu
dr.jobin alex mohan

Unknown said...

dr.kutty.... thangalude talent ine njan sandoshathode orthu abhimanikkunnu.... thangalude "bharthavinu vendi" enna kadha njan vaayichu... oru sthree thante ellam ellam aaya bharthavinu vendi...thante kudumbathinu vendi...cheydadu shari thanne.. nneerunna manasinu swandwanam eekunnadanu ee lokathe eetavum valiya kaaryam.... iniyum thangalude anubhavangal njangalodu kude pangu vakkuka...
ennu
dr.jobin alex mohan

ഡോക്ടര്‍ said...

നന്ദി jobin.......