Wednesday 20 February, 2008

വിജയം ...

എന്റെ പ്രിയ സുഹൃത്ത് ഡോ :അബ്ദുള്‍ ജലീല്‍ എഴുതിയ ഒരു ചെറിയ കവിത നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പികുന്നു .....

വിജയം ...

വിജയത്തിന്റെ പതിവു രീതിയിലുള്ള പ്രയാണത്തില്‍

പരാജയം ഒരു ശത്രുവിനെ പോലെ കടിഞ്ഞാണിട്ടു ..

സ്തംഭനം കേട്ട മാതിരി ഹൃദയം നടുങ്ങിയോ ..

തലകുള്ളില്‍ ഇരുട്ട ഇരച്ചു കയറിയോ ..

രക്തയോട്ടം ഒരു നിമിഷം നിലച്ചുവോ ..

എന്റെ അവയവങ്ങള്‍ തളര്‍ന്നുവോ ..

അശ്രുകണങ്ങള്‍ ധാരയായി ഒഴുകി ..

പരാജയത്തിന്റെ മാധുര്യം മനസ്സിനെ തഴുകി ..

മറ്റുള്ളവരുടെ മുന്നില്‍ പരിഹാസപാത്രമാകാതെ ..

ഒരു സത്യം മറക്കാന്‍ ഒരുപാട് കളവുകള്‍ ..

നിശ്ചയം തളരില്ല .തളരാന്‍ എനിക്കാവില്ല ..

ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്ത്തെഴുനെട്ടു ..

മനസ്സു സ്വമേധയാ എന്നെ നിയന്ത്രിച്ചു ..

മാതാവിന്റെ വാക്കുകള്‍ മുന്നോട്ട് നയിച്ചു ..

വീണ്ടും ചരിത്രം കുറിക്കാന്‍ പട നയിച്ചു ..

വിജയം അതെനിക്ക് പതിവുള്ളതല്ലേ !

8 comments:

ഡോക്ടര്‍ said...

പരീക്ഷനാര്‍ത്ഥം ഒരു കവിത കൂടി ..ഞാന്‍ എഴുതിയതല്ലെന്കിലും നല്ലതെന്നു തോന്നി ..ജലീല്‍ ,അഭിനന്ദനങ്ങള്‍ ...ഇനിയും നല്ല കവിതകള്‍ വിരിയട്ടെ ...

ശ്രീ said...

നല്ല കവിത, ഡോക്ടര്‍...
ഡോ.അബ്ദുള്‍ ജലീലിനും ആശംസകള്‍...

അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടെ ശ്രദ്ധിയ്ക്കണേ...

ബഷീർ said...

പരാജത്തിനും മാധുര്യമോ ?

Sapna Anu B.George said...

പരാജയം വിജത്തിന്റെ ചവിട്ടുപടി
കളവും കള്ളവും പരാജത്തിലേക്ക് മാത്രം

Unknown said...

ഡോക്ടറേമാനേ... കൊള്ളാംട്ടോ..

Unknown said...

ഒരോ പരാജയവും വലിയ വിജയത്തിലേക്കുള്ള ചവിട്ടുപടിക്കളാണു

ഡോക്ടര്‍ said...

ശ്രീ , ബഷീര്‍ , സപ്ന ചേച്ചി . തല്ലുകൊള്ളി ,അനൂപ് ... എല്ലാവര്‍ക്കും നന്ദി ...എന്റെയും ഡോ :ജലീലിന്റെയും വക .......താന്ക്സ് ......ശ്രീ , നന്ദിയുണ്ട്ടോ ....അക്ഷര തെറ്റുകള്‍ തിരുത്താം ശ്രമിക്കാം ...തുടക്കത്തിന്റെ ഒരു പ്രശ്നാനെ ....!!!!!!!

Anonymous said...

Hello Doctor,

Nice Lines,Please write more,Please see my blog

Regards,
സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍